സൗദിയില്‍ വീണ്ടും ഹൂതികളുടെ ആക്രമണം: 13 പേര്‍ക്ക് പരിക്ക്; തിരിച്ചടിക്കുമെന്ന് അറബ് സഖ്യ സേന

0

റിയാദ്: സൗദി അറേബ്യയിലെ അബ്ഹ, തായിഫ്, ഖമീസ് മുശൈത്ത് നഗരങ്ങളിലെ ജനവാസ മേഖലകള്‍ക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണങ്ങളില്‍ 13 പേര്‍ക്ക് പരിക്കേറ്റു.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ആളുകള്‍ക്ക് പരിക്കേറ്റത്. ഏഴ് വീടുകള്‍ക്കും രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും അറബ് സഖ്യസേന അറിയിച്ചു.

ആക്രമണങ്ങളെ നേരിടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കൃത്യമായ തിരിച്ചടി നല്‍കുമെന്നും അറബ് സഖ്യ സേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും നേരെ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ അവരുടെ ഭീകരവാദപരവും തീവ്രവാദപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അല്‍ മാലികി പറഞ്ഞു

You might also like