
ഇന്ന് മുതല്‍ പ്രഖ്യാപിച്ചിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു
ന്യൂഡൽഹി: ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു . ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യു എഫ് ബി യു) ആണ് സമരം മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിച്ചത്. ഇന്നലെ രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐ ബി എ) നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സെപ്റ്റംബർ 28 മുതൽ 30 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തതിരുന്നത്. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായിട്ടായിരുന്നു മൂന്ന് ദിവസത്തെ സമരം. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുക എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
