
സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴക്കാണ് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം അഞ്ച് ദിവസത്തെ ആശ്വാസത്തിനൊടുവിൽ ഇന്നലെ രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി. രാത്രി ഏഴ് മണിക്കും പത്തിനുമിടയിൽ വൈദ്യുതി നിയന്ത്രണമുണ്ടായി. മധ്യപ്രദേശിൽ നിന്ന് സ്വാപ് വഴിയുള്ള 200 മെഗാവാട്ടും പവർ എക്സ്ചേഞ്ച് വഴിയും റിയൽ മാർക്കറ്റിലൂടെയും കൂടുതൽ വൈദ്യുതി ലഭിച്ചതിനാൽ പത്ത് മണിക്ക് ശേഷം നിയന്ത്രണം വേണ്ടി വന്നില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
