കേന്ദ്ര പദ്ധതികളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി; ഇനി പ്രധാനമന്ത്രി യോജനകള്‍, ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം

0

ന്യൂഡല്‍ഹി: കേന്ദ്ര സാമൂഹിക ക്ഷേമ പദ്ധതികളുടെ പേരില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. ഇന്ദിരാ ഗാന്ധിയുടെ പേരിലുണ്ടായിരുന്ന പ്രധാന പെന്‍ഷന്‍ പദ്ധതികള്‍ ഇനി മുതല്‍ പ്രധാനമന്ത്രി എന്ന പേരില്‍ അറിയപ്പെടും.

ദേശീയ സാമൂഹിക സഹായ പദ്ധതി ഇനി പ്രധാനമന്ത്രി സാമൂഹിക സഹായ യോജന എന്ന് മാറും. ഇന്ദിരാഗാന്ധി ദേശീയ വയോജന പെന്‍ഷന്‍ പദ്ധതിയുടെ പേര് പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെന്‍ഷന്‍ യോജന എന്നും, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി വിധവാ പെന്‍ഷന്‍ യോജന എന്നും, ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെന്‍ഷന്‍ പദ്ധതി പ്രധാനമന്ത്രി ദിവ്യാംഗജന്‍ പെന്‍ഷന്‍ യോജന എന്നും പുനര്‍നാമകരണം ചെയ്തു. ദേശീയ കുടുംബക്ഷേമ പദ്ധതിയുടെ പേര് പ്രധാനമന്ത്രി പരിവാര്‍ ലാഭ് യോജന എന്നാക്കി മാറ്റിയിട്ടുണ്ട്.

പേരുമാറ്റത്തിന് പുറമെ ഭിന്നശേഷി പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ മാനദണ്ഡങ്ങളിലും സര്‍ക്കാര്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചു. പെന്‍ഷന് അര്‍ഹത നേടാനുള്ള കുറഞ്ഞ ഭിന്നശേഷി പരിധി 80 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും പ്രായപരിധി ജനനം മുതല്‍ എന്ന് പുനര്‍നിര്‍ണയിക്കുകയും ചെയ്തു. പുതുക്കിയ വ്യവസ്ഥ പ്രകാരം 79 വയസ് വരെയുള്ള ഭിന്നശേഷിക്കാര്‍ക്ക് പ്രതിമാസം 375 രൂപയും 80 വയസിന് മുകളിലുള്ളവര്‍ക്ക് 625 രൂപയും കേന്ദ്ര സഹായമായി ലഭിക്കും

You might also like