BREAKING// പാകിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; 30 മരണം, 50 പേർക്ക് പരിക്കേറ്റു

0

 

 

കറാച്ചി: പാകിസ്ഥാനിൽ എക്സ്പ്രസ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം (Train Accident). സിന്ധ് പ്രവിശ്യയിലെ ​ഗോഡ്കി ജില്ലയിലുണ്ടായ അപകടത്തിൽ 30 യാത്രക്കാർ മരിച്ചു. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റതായും ​ഗോഡ്കി ഡെപ്യൂട്ടി കമ്മീഷണർ (Deputy Commissioner) ഉസ്മാൻ അബ്ദുള്ള പറഞ്ഞു

ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയിദ് എക്സ്പ്രസും കറാച്ചിയിൽ നിന്ന് സർ​ഗോദയിലേക്ക് പോകുകയായിരുന്ന മില്ലത്ത് എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. പാളം തെറ്റിയ മില്ലത്ത് എക്സ്പ്രസ് സർ സയിദ് എക്സ്പ്രസിൽ ഇടിക്കുകയായിരുന്നു.

You might also like