ലക്ഷദ്വീപിൽ കടലിനടയിലും പ്രതിഷേധം; കരിങ്കൊടിയും ബാനറുമായി കടലിനിടിയിൽ പ്രതിഷേധിച്ച് ദ്വീപ് വാസികൾ
അഗത്തി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെയുള്ള പ്രതിഷേധം കടലിനടിയിലേക്കും വ്യാപിപ്പിച്ച് ദ്വീപ് നിവാസികൾ. ദ്വീപിൽ ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് അഗത്തിയിൽ കടലിനടയിലും യുവാക്കൾ പ്രതിഷേധ പ്രകടനം നടത്തിയത്. കരിങ്കൊടികളും ബാനറുകളുമായി കടലിനടിയിൽ പ്രതിഷേധം നടത്തുകയായിരുന്നു.
അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ ജനകീയ നിരാഹാര സമരം, സേവ് ലക്ഷദ്വീപ് തുടങ്ങിയ ബാനറുകളുമായാണ് യുവാക്കൾ പ്രതിഷേധം നടത്തിയത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ 10 ദ്വീപുകളിലെ ജനങ്ങൾ നിരാഹാരമിരിക്കുകയാണ്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾക്കെതിരെ എതിരെ വിവിധ ദ്വീപുകൾ ഒരുമിച്ചു നടത്തുന്ന ആദ്യ ജനകീയ പ്രക്ഷോഭമാണിത്. സേവ് ലക്ഷദ്വീപ് ഫോറം ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.