TODAY| ഇന്ന് ലോക സമുദ്ര ദിനം
ഇന്ന് ലോക സമുദ്ര ദിനം. സമുദ്രങ്ങൾ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശമാണെന്ന് എല്ലാവരേയും ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
‘സമുദ്രം: ജീവനും ഉപജീവനവും’ എന്നാണ് ഈ കോവിഡ് കാലത്തെ ലോക സമുദ്രദിന സന്ദേശം.
2021 മുതൽ 2030 വരെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ‘സുസ്ഥിര വികസനത്തിനായി സമുദ്ര ശാസ്ത്രം’ എന്ന വിഷയത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സമുദ്രശാസ്ത്രത്തെ ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാൻ കഴിവുള്ള ശാസ്ത്രീയ ഗവേഷണവും നൂതന സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ ദശകത്തിന്റെ ലക്ഷ്യം. നമ്മുടെ കൊച്ചു കേരളത്തിനും ഇതിൽ വലിയ സംഭാവനകൾ നൽകാനാകും. അതിനായി നമുക്ക് ഒത്തുചേർന്നു പരിശ്രമിക്കാം.