അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് വേണ്ട: മാര്‍ഗരേഖ പുറത്തിറക്കി
ന്യൂഡല്‍ഹി: കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നും ആറു മുതല്‍ 11 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെയും ഡോക്ടറുടെയും മേല്‍നോട്ടത്തില്‍ മാസ്ക് ധരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് റെംഡസിവീര്‍ നല്‍കരുത്. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ല. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിക്കാനും കേന്ദ്രം നിര്‍ദേശിക്കുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സിടി സ്കാന്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.