“സാമർഥ്യംകൊണ്ടോ വാക്ക്ചാതുര്യംകൊണ്ടോ കർത്താവിന്റെ വരവിൽ പോകാമെന്നു ഒരിക്കലും ചിന്തിക്കരുത്; നാം യഥാർത്ഥമായി മാനസാന്തരപ്പെടണം”: പ്രെയിസ് ചെങ്ങന്നൂർ
ഒന്നിനു പുറകെ ഒന്നായി വ്യാധികൾ; എന്താകുമെന്നറിയാതെ ഭീതിയിൽ ലോകം! യേശു വരും, കൈവിടപ്പെട്ട് പോകല്ലേ..പാപത്തെവിട്ട് അനുതപിച്ചു മാനസാന്തരപ്പെടുവിൻ
പ്രിയ കൂടപ്പിറപ്പേ.., നിന്റെ സാമർഥ്യംകൊണ്ടോ വാക്ക്ചാതുര്യംകൊണ്ടോ കർത്താവിന്റെ വരവിൽ പോകാമെന്നു ഒരിക്കലും ചിന്തിക്കരുത്. മാധ്യമങ്ങളിലൂടെയും പ്രപഞ്ചത്തിൽ നാം ഇപ്പോൾ കാണുന്നാ വിപത്തുകൾ ഒക്കേയും വിശുദ്ധബൈബിളിൽ എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ എഴുതപ്പെട്ടിരിക്കുന്നു. ഇന്നു നേരിടുന്ന പ്രതിസന്ധികൾക്ക് ഏതാണ് പരിഹാരം❓ ഒന്നേയുള്ളു❗❗
യേശുവിനെ രക്ഷകനായി നിങ്ങളുടെ ഹൃദയത്തിൽ ഏറ്റുകൊൾക. ദൈവവചനത്തിലേക്ക് മടങ്ങിവരിക. യേശുവിനായി ജീവിക്കുക!!!
⚠️( #Note: ഈ പറയുന്ന വചനങ്ങൾ എഴുതുന്ന ഞങ്ങൾക്കും പരിപൂർണ ബാധകമാണ്. നീതിമാൻ ഒരുത്തൻ പോലുമില്ല..ആകയാൽ വിശുദ്ധിയോടെ ജീവിച്ചു കർത്താവിന്റെ വരവിനായി നമുക്ക് പ്രത്യാശയോടെ ഒരുങ്ങാം. നമുക്ക് ഒന്നിച്ചു ഈ വചനം രക്ഷയ്ക്കായി ഏറ്റെടുക്കാം)⚠️
ലോകം അതിന്റെ സമാപ്തിയിലേക്ക് ബദ്ധപ്പെട്ട് ഓടുന്നു; നാം അധികം നാൾ ഇനി ഈ ഭൂമിയിൽ വാസം ചെയ്യുവാൻ സാധ്യമല്ല. ഒരു ദൈവപൈതലിന്റെ ഏക ലക്ഷ്യം ആത്മമണവാളനായ ക്രിസ്തുവിനോടു കൂടി സ്വർഗീയ ഭവനത്തിൽ വാസം ചെയ്യുവാനായിട്ടാണ്. അതു നിറവേറുവാൻ പോകുന്നു❗
എത്രയോ നാളുകൾകൊണ്ട് ദൈവഭക്തന്മാർ ദൈവവചനത്തിലൂടെ ലോകത്തിന്റെ അവസാനത്തെകുറിച്ച് ലോകത്തോട് വിളിച്ചു പറയുന്നു; അനേകർ കൈകൊണ്ടു, പലർ തള്ളിക്കളഞ്ഞു. എന്നാൽ ഇനി സർവ്വശക്തനായ ദൈവം തന്നെ തന്റെ മഹാതേജസ്സോടും ശക്തിയോടും കൂടി വെളിപ്പെടുവാൻ പോകുന്നു.
എല്ലാ കണ്ണും അവനെ കാണും. എല്ലാ നാവും “യേശു കർത്താവ്” ന്ന് ഏറ്റുപറയേണ്ടി വരും
അതെ കുടപിറപ്പെ, കാഹളധ്വനി നാം കേൾക്കുവാനായി ഇനി അധികം കാത്തിരിക്കേണ്ടതില്ല. ഹാ.. എന്തു സന്തോഷം; ആ നല്ല നാളുകൾ, ലോകം ഭരിച്ചിടും കർത്താവിൻ നാളുകൾ.
വെളിപ്പാട് 22:11,12 വായിക്കുക…
“അനീതി ചെയ്യ്യുന്നവൻ ഇനിയും അനീതി ചെയ്യ്യട്ടെ.. അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ, നീതിമാൻ ഇനിയും നീതി ചെയ്യ്യട്ടെ. വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധികരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു ; ഓരോരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ എന്റെ പക്കൽ പ്രതിഫലം ഉണ്ട്”
പ്രിയരെ.. നാം ദൈവ ഇഷ്ടം ചെയ്യ്യുക, വിശുദ്ധിയുള്ള ജീവിതം നയിക്കുക, യഥാർത്ഥമായി ദൈവമക്കളായി തീരുക !
പക, വിദ്വേഷം, എല്ലാം ഒന്നു മാറ്റി വെക്കാം..
കാലം അധികം ഇല്ല ! ഇവിടെ ഉള്ളതൊന്നും നമുക്ക് നിത്യമായി അനുഭവിപ്പാൻ സാധ്യമല്ല ! നിത്യതയാണ് നമ്മുടെ ലക്ഷ്യം ! അവിടെ ആണ് നമ്മുടെ പാർപ്പിടം! അവിടെയാണ് നമ്മുടെ നാഥൻ! അതെ
സാമർഥ്യംകൊണ്ട് കർത്താവിന്റെ വരവിൽ പോകാമെന്നു ഒരിക്കലും ചിന്തിക്കരുത്. ദൈവത്തിന്റെ കൃപയാൽ യേശു വരുമ്പോൾ നാം അവനെ എതിരേൽക്കും. ആകയാൽ പ്രാപിച്ച കൃപയെ സൂക്ഷിക്കുക; കൃപമേൽ കൃപ പ്രാപിച്ചുകൊൾക
✍️✍️ പ്രെയിസ് ചെങ്ങന്നൂർ