TOP NEWS| ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എടിഎം ഇടപാടിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി

0

 

 

ന്യൂഡൽഹി : കൊവിഡ് കാലത്ത് എടിഎമ്മിനെ ആശ്രയിക്കുന്ന ബാങ്ക് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി റിസര്‍വ് ബാങ്ക് നിലപാട്. എടിഎം ഇടപാടിന് പരമാവധി നിരക്കായി 21 രൂപ വീതം ഈടാക്കാന്‍ ആണ് അനുമതി. സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഇടപാടുകള്‍ക്ക് മേലാണ് ഉപഭോക്താവ് പണം നല്‍കേണ്ടി വരിക.
നിലവില്‍ സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഉപയോഗത്തിന് പരമാവധി നിരക്ക് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇത് ഇനി 21 രൂപയും നികുതിയുമാകും. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
ബാങ്കുകള്‍ നിലവില്‍ സ്വന്തം എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകള്‍ ഉപയോഗിക്കുമ്ബോള്‍ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളില്‍ ലഭിക്കുക.
നോണ്‍ മെട്രോ നഗരങ്ങളില്‍ ഇത് അഞ്ചാണ്.

You might also like