BREAKING// ഇറാഖിലെ ക്രൈസ്തവ ഗ്രാമത്തിൽ തുർക്കിയുടെ ബോംബാക്രമണം: അപലപിച്ച് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ

0

 

 

വാഷിംഗ്ടണ്‍/ ബാഗ്ദാദ്: ഉത്തര ഇറാഖില്‍ ക്രൈസ്തവ സാന്നിധ്യമുള്ള കുർദിസ്ഥാൻ മേഖലയിലെ മിസ്കാ ഗ്രാമത്തിൽ തുർക്കി നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് അമേരിക്കയിലെ മതസ്വാതന്ത്രത്തിനു വേണ്ടിയുള്ള കമ്മീഷൻ. ശക്തമായ റോക്കറ്റ് ആക്രമണത്തിൽ നിരവധി കെട്ടിടങ്ങൾക്കും, പ്രദേശത്തെ ദേവാലയത്തിനും കേടുപാടു സംഭവിച്ചിരിന്നു. മേഖലയിലെ പൗരൻമാർക്ക് കൂടുതൽ അപകടങ്ങൾ സംഭവിക്കാതിരിക്കാന്‍ വേണ്ടി തുർക്കി സൈന്യം സംയമനം പാലിക്കണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഫോർ ഇൻറർനാഷണൽ റിലീജിയസ് ഫ്രീഡം സംഘടനയുടെ കമ്മീഷണർ പദവി വഹിക്കുന്ന നദീൻ മയിൻസ പറഞ്ഞു. മെയ് 25നാണ് ആക്രമണം നടന്നത്. കുർദിസ്ഥാനിൽ തുർക്കി നടത്തുന്ന ആക്രമണം തുടർക്കഥയായി മാറിയിരിക്കുകയാണ്.

You might also like