TOP NEWS| വിദൂര സ്ഥലങ്ങളില്‍ കോവിഡ് വാക്സിന്‍ വിതരണത്തിന് ഇനി ഡ്രോണുകളും

0

 

ന്യൂഡൽഹി: രാജ്യത്ത് ഗതാഗത സൗകര്യം കുറഞ്ഞ വിദൂര സ്ഥലങ്ങളിൽ കോവിഡ് വാക്സിൻ വിതരണത്തിനായി ഇനി ഡ്രോണുകൾ രംഗത്തിറങ്ങിയേക്കും. വിദൂര സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നും വാക്സിനും എത്തിക്കുന്നതിനായി ഐസിഎംആറിന് വേണ്ടി എച്ച്.എൽ.എൽ ഇൻഫ്രാ ടെക് സർവീസ് താൽപര്യപത്രം ക്ഷണിച്ചു.

ഡ്രോൺ പ്രവർത്തിപ്പിക്കാൻ അനുമതി ഉള്ള സ്ഥലങ്ങളിൽ അവയെ വാക്സിൻ വിതരണത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. താൽപര്യമുള്ള കമ്പനികൾക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

You might also like