സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു. ജൂണ്‍ 16 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു. ജൂണ്‍ 16 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മീന്‍പിടിത്തതിന് വിലക്കേര്‍പ്പെടുത്തി. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്, പാലക്കാട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ട്.