ഒരാഴ്‌ചക്കകം എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പുവരുത്തും; അതുവരെ വിക്‌ടേഴ്‌സിൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം: പൊതുവിദ്യാഭ്യാസ വകുപ്പ്

0

 

തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്‍റർനെറ്റ് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നീക്കം. ഇതിന്‍റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ക്കായി ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്‌തതിന്‍റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ നടക്കുക. ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.
പ്ലസ് ടു ക്ലാസുകൾ ജൂണ്‍ ഏഴ് മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ അതേക്രമത്തില്‍ ജൂണ്‍ 14 മുതല്‍ 18 വരെ പുനഃസംപ്രേഷണം ചെയ്യും. എല്ലാ കുട്ടികൾക്കും ഇന്‍റർനെറ്റ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രയൽ സംരക്ഷണം ഒരാഴ്‌ച കൂടി നീട്ടിയത്. സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങള്‍ ഉള്‍പ്പടെ സജീവമാക്കാനാണ് സർക്കാർ നീക്കം. ഇതുവഴി മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയല്‍ സംപ്രേഷണം ഒരാഴ്‌ചകൂടി നീട്ടിയതെന്ന് കൈറ്റ് സി ഇ ഒ, കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

You might also like