Delhi Unlock 3.0: സംസ്ഥാനത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

0

 

ന്യുഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ (Arvind Kejriwal) തലസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ കണക്കിലെടുത്ത് കൊണ്ട് അൻലോക്ക് 3 ന് (Unlock 3) കീഴിലുള്ള നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾക്ക് നാളെ മുതൽ അതയാത് ജൂൺ 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ അംഗീകാരം നൽകി.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (Delhi Unlock 3) അനുസരിച്ച് രാവിലെ 10 മുതൽ രാത്രി 8 വരെ കടകൾ തുറക്കാൻ കഴിയും. ഈ ഉത്തരവിൽ ഡൽഹിയിലെ പ്രതിവാര വിപണി തുറക്കാനും തീരുമാനിച്ചു.  ഇക്കാര്യത്തിൽ ഒരു മേഖലയിൽ ഒരു ദിവസത്തിൽ ഒരു ആഴ്ചയിൽ മാത്രം വിപണി (Weekly Market) തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.

You might also like