TOP NEWS| ഇന്ത്യൻ നഴ്‌സുമാരെ വീണ്ടും ക്ഷണിച്ച് ബ്രിട്ടൻ; എല്ലാത്തരം വിസ വിലക്കുകളും നീക്കി

0

 

 

ലണ്ടൻ: ആരോഗ്യ രംഗത്ത് ഇന്ത്യൻ നഴ്‌സുമാരെ വീണ്ടും ക്ഷണിച്ച് ബ്രിട്ടൻ. കൊറോണ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി ബ്രിട്ടൻ അറിയിച്ചു. ഇരുരാജ്യങ്ങളുടേയും വിദേശകാര്യവകുപ്പുകളാണ് ധാരണയിലെത്തിയത്.
ലോകത്തെല്ലായിടത്തും ആരോഗ്യരംഗത്ത് ഏറെ മികവ് പ്രകടിപ്പിക്കുന്ന ഇന്ത്യൻ നഴ്‌സുമാർക്കാണ് ബ്രിട്ടനിൽ എന്നും മുൻഗണനയുള്ളത്. എന്നാൽ ഏജൻസികൾ വഴി എത്തുന്ന നഴ്‌സുമാരുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നിബന്ധനകൾ കർശനമാ ക്കിയിരുന്നു. ഇതിനൊപ്പം ബ്രക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനുകളിൽ നിന്നും എത്തിയിരുന്ന ലക്ഷക്കണക്കിന് നഴ്‌സുമാരെ ഒഴിവാക്കിയതോടെ ആരോഗ്യരംഗം പ്രതിസന്ധിയിലാണ്. ഇന്ത്യൻ നഴ്‌സുമാരിലാണ് ഇനി ബ്രിട്ടന് പ്രതീക്ഷയുള്ളത്.
ഇന്ത്യൻ നഴ്‌സുമാരിൽ മുക്കാൽ ശതമാനവും കേരളത്തിൽ നിന്നുമായതിനാൽ മലയാളി കൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. യോഗ്യതാ പരീക്ഷ കൾക്ക് ശേഷം വിസ കാത്തിരിക്കുന്ന നഴ്‌സുമാർക്ക് ഇനി അധികം താമസിയാതെ ലണ്ടനിലെത്താൻ സാധിക്കും. ഒപ്പം പുതിയ റിക്രൂട്ടമെന്റ് നടത്തുന്നതിന് ഏജൻസികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകുമെന്നുമാണ് അറിവ്.

You might also like