TOP NEWS| ഗുജറാത്ത് ആരോഗ്യ വകുപ്പിന് 25 വിങ്ങര്‍ ആംബുലന്‍സ് കൈമാറി ടാറ്റ മോട്ടോഴ്‌സ്

0

 

അഹമ്മദാബാദ്: മൂഹ മാധ്യമങ്ങളിൽ വീണ്ടും കൈയടി നേടി ഇന്ത്യയുടെ സ്വന്തം ടാറ്റ മോട്ടോഴ്സ്. ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് 25 വിങ്ങർ ആംബുലൻസുകൾ കൈമാറിയാണ് ടാറ്റ മോട്ടോഴ്സ് വീണ്ടും കൈയടി നേടിയിരിക്കുന്നത്. വിങ്ങർ ആംബുലൻസിന്റെ 115 യൂണിറ്റാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 25 എണ്ണമാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്.

കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയും വാഹനങ്ങൾ ഒരുമിച്ച് നൽകിയിരിക്കുന്നത്. ബേസിക് ലൈഫ് സപ്പോർട്ട് സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് ഈ ആംബുലൻസുകൾ ഒരുക്കിയിട്ടുള്ളത്. ഗുജറാത്തിലെ പ്രധാന നഗരങ്ങളിലെ ഉപയോഗത്തിനായാണ് ആദ്യ ഘട്ടമായി എത്തിയ ഈ ആംബുലൻസുകൾ വിനിയോഗിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

You might also like