TOP NEWS| ഭര്‍ത്താവിന് പിന്നാലെ ഭാര്യക്കും യുഎഇ ഗോള്‍ഡന്‍ വിസ; അംഗീകാര തിളക്കത്തില്‍ മലയാളി ദമ്പതികള്‍

0

 

 

ദുബായ്: യു.എ.ഇയിലെ മലയാളി സംരംഭക കോട്ടയം വടവാതൂർ സ്വദേശിനി ആൻ സജീവിന് 10 വർഷം കാലാവധിയുള്ള യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ്, ഹോട്ടൽ ആൻഡ് റിസോർട്സ്, അന്താരാഷ്ട്ര റെസ്റ്റോറന്റ് ശൃംഖലകൾ, പ്ളാന്റേഷനുകൾ, സിനിമാ നിർമാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ മികച്ച നിക്ഷേപങ്ങൾ നടത്തിയ വനിത എന്ന നേട്ടത്തിനാണ് ഈ അംഗീകാരം.

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരായ അബൂബക്കർ അൽ അഹ്ലി, നാസർ അബ്ദുല്ല എന്നിവരാണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്. നേരത്തെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ ആനിനെ തേടിയെത്തിയിട്ടുണ്ട്. കൊല്ലം പൂയപ്പള്ളി സ്വദേശിയായ ഭർത്താവ് പി.കെ സജീവിന് നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതോടെ ഒരു രാജ്യത്തെ നിക്ഷേപങ്ങളുടെ പേരിൽ രണ്ട് ഗോൾഡൻ വിസകൾ സ്വന്തമാക്കുന്ന യു.എ.ഇയിലെ ആദ്യ മലയാളി ദമ്പതികളായി ഇവർ മാറി.

You might also like