TOP NEWS| പ്ലാറ്റ്ഫോം ടിക്കറ്റ് ഉപയോഗിച്ചും ട്രെയിനിൽ‌ യാത്ര ചെയ്യാൻ‌ കഴിയും, അറിയൂ ഇന്ത്യൻ റെയിൽവേയുടെ ഈ നിയമം

0

 

 

ദില്ലി: ട്രെയിനിൽ യാത്ര ചെയ്യാൻ മാസങ്ങൾ മുൻപ് ടിക്കറ്റ് റിസർവേഷൻ ചെയ്യണം. റിസർവേഷൻ നിയമങ്ങൾ (Reservation Rules) രണ്ട് തരത്തിലാണ് ചെയ്യുന്നത്. ആദ്യത്തേത് ടിക്കറ്റ് റിസർവേഷൻ എടുക്കാം കൌണ്ടറിൽ നിന്നും രണ്ടാമത്തേത് ഓൺ‌ലൈൻ വഴിയും ബുക്ക് ചെയ്യാം (Online Train Ticket Booking).

ഇനി നിങ്ങളുടെ കയ്യിൽ റിസർവേഷൻ ടിക്കറ്റ് ഇല്ല നിങ്ങൾ വെറും പ്ലാറ്റ്ഫോം ടിക്കറ്റ് (Platform Ticket Rules) മാത്രം ഉപയോഗിച്ച് ട്രെയിനിൽ കയറിയെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. നിങ്ങൾ പെട്ടെന്ന് ടിക്കറ്റ് ചെക്കറിന്റെ അടുത്തേക്ക് പോയി ടിക്കറ്റ് ഉണ്ടാക്കാൻ കഴിയും. ഈ നിയമം (Indian Railways Rules‌) റെയിൽ‌വേ തന്നെ ഉണ്ടാക്കിയതാണ്. പ്ലാറ്റ്ഫോം ടിക്കറ്റ് കയ്യിൽ വച്ചുകൊണ്ട് ട്രെയിനിൽ കയറിയ വ്യക്തി ഉടൻതന്നെ TTE യുമായി ബന്ധപ്പെടുകയും അയാൾ പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്കുള്ള ടിക്കറ്റ് വാങ്ങുകയും വേണം.

പലപ്പോഴും സീറ്റ് ഒഴിവില്ലാത്ത കാരണത്താൽ TTE നിങ്ങൾക്ക് റിസർവ്ഡ് സീറ്റ് നൽകാൻ വിസമ്മതിച്ചേക്കാം. പക്ഷേ നിങ്ങളെ ആ ട്രെയിനിൽ യാത്ര ചെയ്യുന്നത് തടയാൻ കഴിയില്ല. ഇനി നിങ്ങളുടെ കയ്യിൽ റിസർവേഷൻ ഇല്ലെങ്കിൽ 250 രൂപ പിഴയും യാത്രാ നിരക്കും യാത്രക്കാരിൽ നിന്ന് ഈടാക്കും. യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങൾ റെയിൽ‌വേയുടെ ഈ സുപ്രധാന നിയമം അറിഞ്ഞിരിക്കണം.

You might also like