ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ അധ്യയനവർഷാരംഭവും മ്യൂസിയം സമർപ്പണവും ഇന്നലെ നടന്നു

0

 

മണക്കാല : ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ അൻപത്തിരണ്ടാമത് (2021-’22 )അധ്യയന വർഷാരംഭവും മ്യൂസിയം സമർപ്പണവും ഇന്ന് രാവിലെ 10 മണിക്ക് ഓൺലൈൻ മാധ്യമത്തിലൂടെ നടന്നു. പ്രിൻസിപ്പൽ എമരിടറ്റസ് ഡോ. ബി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ആനി ജോർജ്, പ്രസിഡന്റ് ഡോ. അലക്‌സി ജോർജ്, ഡോ. ഐപ്പ് കെ എ, റവ. മാത്യൂസ് എം കുര്യൻ, റവ. സാം ജി കോശി, സിസ്റ്റർ ഏലിയാമ്മ കോശി, റവ. റ്റി ജി ജെയിംസ്, റവ. കെ എ ഫിലിപ്പ്‌, റവ. എം സാമുവേൽകുട്ടി, റവ. കെ വി ദാനിയേൽകുട്ടി, റവ. തോമസ് മാത്യു, ഡോ. സണ്ണി പി തുടങ്ങിയവർ സംസാരിച്ചു. ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സൈമൺ സാമൂവേൽ പ്രധാന സന്ദേശം നൽകി.

You might also like