നിറകണ്ണുകളോടെ ദൈവത്തിനു നന്ദി പറഞ്ഞ് ഡോ. മുരളീധർ
കോയമ്പത്തൂർ: കോവിഡ് ബാധിച്ചു കോവൈ മെഡിക്കൽ സെന്ററിൽ അത്യാസന്ന നിലയിൽ കഴിഞ്ഞിരുന്ന ഡോക്ടർ കെ. മുരളീധർ സൗഖ്യം പ്രാപിച്ചു ആനക്കട്ടി ബഥനിയിൽ എത്തി. താങ്കസ് ഗിവിംഗ് പ്രയർ എന്ന പേരിൽ നടന്ന സൂം പ്രാർത്ഥനാ സംഗമത്തിൽ ദൈവത്തിനും പ്രാർത്ഥിച്ച ലോകമെമ്പാടുമുള്ള ദൈവജനത്തോടും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ദൈവവചനം പ്രസംഗിക്കുകയും ചെയ്തു. രോഗാവസ്ഥയിൽ കർത്താവ് നിരവധി കാര്യങ്ങൾ പഠിപ്പിച്ചതായും ശേഷിക്കും കാലം അതിശക്തമായി കർത്താവിനായി പ്രവർത്തിക്കുവാൻ വീണ്ടും സമർപ്പിക്കുന്നതായും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഡോക്ടർ കെ.മുരളീധർ പറഞ്ഞു.
ജൂൺ 15ന് നടന്ന പ്രാർത്ഥന സംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഞ്ഞൂറോളം ഡിവൈസുകളിലായി നിരവധി ആളുകൾ സംബന്ധിച്ചു. ഫേസ്ബുക്ക് പേജിലും യുട്യൂബ് ലിങ്കിലുമായി ഒട്ടേറെ പേർ വീക്ഷിച്ചു.
വിവിധ സഭാ സംഘടനാ നേതൃത്വ നിരയിലുള്ള പാസ്റ്റർമാരായ കെ.സി ജോൺ, വിൽസൺ ജോസഫ്, സാം ജോർജ് , എം.പി ജോർജ്കുട്ടി, ബാബു ചെറിയാൻ, ഡോ. പി.ജി. വർഗ്ഗീസ്, ഡോ. ഡേവിഡ് പ്രകാശം, പാസ്റ്റർമാരായ ജോൺ തോമസ്, എബ്രഹാം ജോസഫ് , പി.എസ് ഫിലിപ്പ്, ടി.ജെ. സാമുവൽ, പി.സി ചെറിയാൻ, ഒ.എം. രാജുക്കുട്ടി, ബേബി കടമ്പനാട്, വി.സി എബ്രഹാം, കെ.കെ മാത്യു, ടി.ജെ രാജൻ, പോൾ ഗോപാലകൃഷണൻ, പി.സി വർഗ്ഗീസ് ബഹ്റിൻ, മാത്യൂസ് എം. കുര്യൻ, ജേക്കബ്ബ് ജോർജ്, കെ. പൗലോസ്, ജോർജ് ചാക്കോ, സുധീർകുറുപ്പ്, ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു, കോർഡിനേറ്റിംഗ് എഡിറ്റർ ടോണി ഡി. ചെവ്വൂക്കാരൻ, ഡോ. സി.റ്റി ലൂയീസ്കുട്ടി, കമാൻഡർ ജേക്കബ്ബ് മലയറ്റ്, ലഫ്.കേണൽ വി.ഐ. ലൂക്ക് ,പ്രൊഫ. സാം സ്കറിയ, സിംജൻ ജേക്കബ്ബ്, ബിജു ദാനിയേൽ, സ്റ്റാർല ലൂക്ക്, ലില്ലി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.
പാസ്റ്റർ. ബിജോയ് കുര്യാക്കോസ് – പെരിന്തൽമണ്ണ നന്ദി പറഞ്ഞു. പ്രൊഫ. സാം സ്കറിയ പ്രാരംഭ പ്രാർത്ഥനയും പാസ്റ്റർ ടി.സി വർഗ്ഗീസ് സമാപന പ്രാർത്ഥനയും നടത്തി. ഡോ. ബ്ലസ്സൻ മേമന, ജസ്വിൻ കോഴിക്കോട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഡോക്ടർ മുരളീധർ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ രോഗ സൗഖ്യത്തിനായി മെയ് 31ന് പ്രാർത്ഥനാ സംഗമം നടന്നിരുന്നു.
വയനാട്ടിലെ കൽപ്പറ്റയിലുള്ള പാസ്റ്റർ കെ.ജെ. ജോബ് ആയിരുന്നു രണ്ട് മീറ്റിംഗുകളുടേയും സംഘാടകൻ.