തിങ്കളാഴ്ച മുതല്‍ കേരളത്തിൽ ബാറുകള്‍ അടച്ചിടും
തിങ്കളാഴ്ച മുതല്‍ കേരളത്തിൽ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെയോഗത്തിലാണ് തീരുമാനമെടുത്തത്.
വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ദ്ധിപ്പിച്ചത് നഷ്ടമാണെന്നതാണ് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാണിച്ച കാരണം. പ്രശ്‌നം പരിശോധിക്കാമെന്ന് അസോസിയേഷന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും തീരുമാനം ഉണ്ടാകുന്നതുവരെബാറുകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് അസോസിയേഷന്‍ തീരുമാനം.
ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിച്ചുതുടങ്ങിയെങ്കിലും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവാദം ഇതുവരെ നല്‍കിയിട്ടില്ല.