TOP NEWS| ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി. മറ്റ് പല സംസ്ഥാനങ്ങളിലും പരിശോധന നിരക്ക് കുറവാണെന്ന് കോടതി നിരീക്ഷിച്ചു.
പരിശോധനാനിരക്ക് കുറച്ചത് ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യം ഇല്ലെന്ന് എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പരിശോധന നിരക്ക് കുറച്ചത് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.