BREAKING| ഇന്ത്യയിൽ കോവിഡ് മൂലം മരിച്ചത് 2,000ത്തിലധികം പാസ്റ്റർമാരും ക്രൈസ്തവ നേതാക്കളും; റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടന
ദില്ലി: കോവിഡിന്റെ ആരംഭം മുതൽ 2000തിലധികം പാസ്റ്റർമാരും ക്രൈസ്തവ നേതാക്കളും മരിച്ചതായി അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടനയായ ബർണബാസ് ഫണ്ട്. ജൂൺ-2ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം
കോവിഡ് ബാധിതരും, ജീവിത ശൈലി ഉൾപ്പടെയുള്ള മാരക രോഗങ്ങൾ ബാധിച്ചവരും മറ്റുള്ളവരാൽ സംരക്ഷിക്കപെടാത്ത അവസ്ഥയിലും ഉള്ളവരാണ് മരിച്ചവർ.
നേപ്പാളിലും നിരവധി പാസ്റ്റർമാരും ക്രിസ്ത്യൻ നേതാക്കളും മരിക്കുകയുണ്ടായി. ഇന്ത്യയിൽ ഏകദേശം 40-ഓളം മിനിസ്ട്രികൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും റിപ്പോർട്ട് ചെയുന്നു
മെയ് 26-ന് നേപ്പാളിൽ ഒരു ക്രിസ്ത്യൻ നേതാവ് ഇപ്രകാരം പറഞ്ഞു, “നിരവധി പാസ്റ്റർമാരും നേതാക്കളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. നിരവധി പാവപെട്ട വിശ്വാസികൾ ആഹാരംപോലും കഴിക്കാൻ കഴിയാതെ പട്ടിണിയിൽ കഴിയുന്നു”.
ഇന്ത്യയിൽ നിരവധി പാസ്റ്റർമാർ രോഗമുക്തി നേടിയെങ്കിലും ഇപ്പോഴും ശാരീരിക ക്ലേശങ്ങൾ അനുഭവിക്കുന്നു