TOP NEWS| വാക്സീൻ എടുക്കാൻ പറ്റില്ലെങ്കിൽ ഇന്ത്യയിലേക്ക് പോകണം; ഫിലിപ്പീൻസ് പ്രസിഡന്റ്

0

 

കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിക്കാൻ മടിയുള്ളവർ ഇന്ത്യയിലേക്ക് പോകണമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടർട്ട്. ഫിലീപ്പിൻസിൽ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വാക്സീൻ വൈകാതെ എടുക്കണമെന്നും ഇല്ലെങ്കിൽ പിടിച്ച് ജയിലിൽ ഇടുമെന്നും ഡ്യുട്ടർട്ട് പറയുന്നു. രണ്ടാം തരംഗ തീവ്രത ഭീകരമാണെന്നും ദേശീയ അടിയന്തരാവസ്ഥയായി കണ്ട് ജാഗ്രത പാലിക്കണം. വാക്സീനെടുക്കാത്തവർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്നും പ്രസിഡന്റ് ആവർത്തിച്ചു.

You might also like