കാൽക്കുലേറ്ററിൽ വിസ്മയം തീർത്ത പത്തൊൻപത്കാരന് ലോക റെക്കോർഡ്
കാൽക്കുലേറ്ററിൽ വിസ്മയം തീർത്ത് 19കാരൻ നേടിയത് ലോക റെക്കോർഡ്. പാലക്കാട് കൂറ്റനാട് സ്വദേശി മുഹമ്മദ് സാബിത് ആണ് യു.ആർ.എഫ് വേൾഡ് റെക്കോർഡ് നേടിയത്.
81 സെക്കന്റിനുള്ളിൽ കാൽക്കുലേറ്റർ ഉപയോഗിച്ച് 100 സഖ്യകൾ കൂട്ടിയും കിഴിച്ചും കൃത്യമായ ഉത്തരം കണ്ടെത്തിയാണ് സാബിത് റെക്കോർഡിന് ഉടമയായത്. കഴിഞ്ഞ ദിവസമാണ് ഈ ഇനത്തിലെ ഇറ്റലി സ്വദേശിയുടെ റെക്കോർഡ് മറികടന്ന് സാബിത് നേട്ടം കൈവരിച്ചത്.