BREAKING// കൊവിഡ് ഡെൽറ്റ പ്ലസ്സ് വകഭേദം; ആദ്യ മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര

0

 

 

മുംബൈ: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം മഹാരഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു.

രത്‌നഗിരി ജില്ലയിൽ വെള്ളിയാഴ്​ചയാണ് സംസ്​ഥാനത്തെ​ ആദ്യ ഡെൽറ്റ പ്ലസ്​ മരണം സ്​ഥിരീകരിച്ചത്. രാജ്യത്ത്​ കൊറോണ വൈറസിൻറെ. ഉജ്ജയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് വ്യാഴാഴ്ച മരിച്ചത്.

രത്​നഗിരിയിലെ സംഗമേശ്വർ പ്രദേശത്ത്​ നിന്നുള്ള 80കാരനാണ്​ ഡെൽറ്റ പ്ലസ്​ വകഭേദം ബാധിച്ച്​ മരിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. ഇദ്ദേഹത്തെ വാർധക്യ സഹജമായ മറ്റ്​ അസുഖങ്ങളും അലട്ടിയിരുന്നതായി അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 21 കൊവിഡ് ഡെൽറ്റ പ്ലസ് കേസുകളാണ് മഹാരാഷ്ട്രയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

You might also like