ജോർജ് ഫ്‌ലോയ്ഡിനെ കൊലപ്പെടുത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥന് 22.5 വർഷം തടവ്
ആഫ്രിക്കൻ – അമേരിക്കൻ വംശജനായ ജോർജ് ഫ്‌ലോയ്ഡിനെ (George Floyd) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വര്ഷം തടവ് വിധിച്ചു. ജോർജ് ഫ്‌ലോയ്ഡിന്റെ കൊലപാതകം അമേരിക്കയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വംശീയ വെറിക്കെതിരായ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.