TOP NEWS| ‘കൊവിഡ് മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകും’? മരണക്കണക്ക് സർക്കാർ അട്ടിമറിച്ചു: വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കൊവിഡ് മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
ഡിവൈഎഫ്ഐ നേതാവ് പി.ബിജു കൊവിഡ് ബെഡിൽ കിടന്നാണ് മരിച്ചത്. ഈ സർക്കാരിന്റെ കണക്കിൽ അത് കൊവിഡ് മരണം അല്ല. സർക്കാർ കൊവിഡ് പട്ടികയിൽ ആ മരണവുമില്ല.