TOP NEWS| 10 ലക്ഷം കിട്ടും; ഈട് വേണ്ട; സർക്കാരാണ് ഈട്; വിദ്യാർഥികളെ അമ്പരപ്പിച്ച് മമത
വിദ്യാർഥികൾക്ക് പഠിക്കാൻ പത്തുലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തൃണമൂൽ മുന്നോട്ടുവച്ച പ്രഖ്യാപനമായിരുന്നു ഇത്. 10 വർഷമായി ബംഗാളിൽ താമസിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സ്റ്റുഡൻസ് ക്രെഡിറ്റ് കാർഡ് ലഭിക്കും. ഇത് ഉപയോഗിച്ച് പത്തുലക്ഷം രൂപ വരെ വായ്പ എടുക്കാം. ഇതുപയോഗിച്ച് വിദേശത്ത് വരെ പോയി പഠിക്കാം.