ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെ; നടപടിയെടുക്കും -ഡി.ജി.പി
തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണ്‍ ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ അറിയിപ്പ് ചര്‍ച്ചയായിരുന്നു. ബ്ലൂടൂത്തിന്‍െറ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്നാണ് വിശദീകരണം. നേരത്തെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് സംസാരിച്ചാല്‍ മാത്രമേ കേസെടുത്തിരുന്നുള്ളു. വാഹനത്തിലെ സ്പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച് സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്നതിനാലാണ് നടപടി.
ഇതിനെതിരെ മോട്ടോര്‍ വാഹന നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കിയിരുന്നില്ല. വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്ക് ഫോണ്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ബന്ധിപ്പിക്കാനാവും. ഇതുവഴി സംസാരിക്കാനും പ്രയാസമില്ല. എന്നാല്‍, വാഹനം ഓടിക്കുേമ്ബാള് ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ബ്ലൂടൂത്ത് ഉപയോഗിച്ചുള്ള സംസാരം ഒഴിവാക്കണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.