TOP NEWS| സംസ്ഥാന പി വൈ പി എ ഇലക്ട്രിക് ബെഡ് (ത്രീ ഫങ്ഷൻ ) കൈമാറി

0

 

സംസ്ഥാന പി വൈ പി എ ഇലക്ട്രിക് ബെഡ് (ത്രീ ഫങ്ഷൻ ) കൈമാറി

കുമ്പനാട് : ചില വർഷങ്ങളായി കിടപ്പിലായ ചർച്ച് ഓഫ് ഗോഡ് ശ്രുശ്രുഷകനായ ദൈവദാസന് വിശ്രമ ജീവിതത്തിനു കൈത്താങ്ങായി ₹75,000 രൂപ വിലയുള്ള ഇലക്ട്രിക് ബെഡ് നൽകി പാസ്റ്റർ എബ്രഹാം ജോർജ്ജ് മാതൃകയായി.

പാസ്റ്റർ എബ്രഹാം ജോർജിന്റെ സഹധർമ്മിണിക്ക് തലയ്ക്ക് ഉണ്ടായ സർജ്ജറിയ്ക്ക് ശേഷം ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ഭവനത്തിൽ ഉപയോഗിക്കാൻ വാങ്ങിയതായിരുന്നു ത്രീ ഫങ്ഷൻ കണ്ട്രോൾ ഉള്ള ഇലക്ട്രിക് ബെഡ്, എന്നാൽ പ്രിയപ്പെട്ടവൾ ആശുപത്രിയിൽ വെച്ച് തന്നെ അക്കരെ നാട്ടിൽ പ്രവേശിച്ചു ഈ അവസരത്തിൽ അത്‌ മറ്റൊരു വ്യക്തിക്ക് ആശ്വാസമാകട്ടെ എന്ന് കരുതി സംസ്ഥാന പി വൈ പി എയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി കൈമാറുകയായിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാസ്റ്റർ സജി പള്ളിക്കുന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധം ചെയ്ത ഒരു പോസ്റ്റ്‌ വഴിയാണ് ബുദ്ധിമുട്ട് അനുഭവിക്കുന്ന ദൈവദാസനെ കണ്ടെത്തിയത്.

പി വൈ പി എ സംസ്ഥാന സെക്രട്ടറി സുവി.ഷിബിൻ ജി.ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, സംസ്ഥാന പി വൈ പി എ ചാരിറ്റി ബോർഡ്‌ ചെയർമാൻ പാസ്റ്റർ മനു വർഗീസ്, പി വൈ പി എ കൗൺസിൽ മെമ്പർ റോഷൻ ഷാജി, പാസ്റ്റർ ഹാരിസൺ എന്നിവർ സന്നിഹിതരായിരുന്നു.

🌀പി വൈ പി എ
കേരളാ സ്റ്റേറ്റ്

You might also like