TOP NEWS| അധ്യാപക നിയമന ഉത്തരവ് പുറത്തിറങ്ങി; ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം
നിയമന ഉത്തരവ് ലഭിച്ച അധ്യാപകര്‍ക്ക് ഈ മാസം 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി. 2828 അധ്യാപകരാണ് ജോലിയില്‍ പ്രവേശിക്കുക. എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയന വർഷം ഒഴിവ് വരുന്ന തസ്തികകളില്‍ മാനേജർമാർക്ക് നിയമനം നടത്താമെന്നും സർക്കാർ അറിയിച്ചു. അധ്യാപകരുടെ നിയമനം വൈകുന്ന വാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.