TOP NEWS| മിനിമം നിരക്ക് ഉയർത്തണമെന്ന് സ്വകാര്യ ബസുടമകൾ
ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണം എന്നാണ് ആവശ്യം.
ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. സർക്കാറിന് ആലോചിക്കാൻ സമയം നൽകണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സർക്കാറിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും അറിയിച്ചു.