കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും

0

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മന്ത്രിയെ കാണുന്നത്.

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ സംഘം ചൊവ്വാഴ്ച കൊല്ലത്തും ഇന്നലെ പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തി.

ഡോ. രുചി ജെയിന്‍, ഡോ വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ 9 മണിയോടെയാണ് ആരോഗ്യമന്ത്രിയുമായുള്ള കൂടി കാഴ്ച.

You might also like