ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങ് അന്തരിച്ചു; സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം

0

ഷിംല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആറ് തവണ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങ് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. മുന്‍മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ജൂലൈ 8 മുതല്‍ 10 വരെയാണ് ദുഃഖാചരണം.

ജൂലൈ ആറാം തിയ്യതിയാണ് അദ്ദേഹത്തെ ഹൃദയാഘാതം മൂലം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 87 വയസ്സുള്ളള സിങ്ങ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്.

മൃതദേഹം ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചിട്ടുണ്ട്.

ഏപ്രില്‍ 13ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൊഹാലിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസ്സം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായി.

You might also like