TOP NEWS| ജമ്മുകശ്മീർ ഏറ്റുമുട്ടൽ; അഞ്ചു ഭീകരരെ വധിച്ച് സൈന്യം

0

 

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും കുൽഗാമിലും ഹന്ദ്വാരയിലും നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. ഇന്നു പുലർച്ചെ പുൽവാമയിൽ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ഇന്നലെ മുതൽ പുൽവാമ ജില്ലയിലെ പുച്ചാൽ മേഖലയിലും കുൽഗാമിലെ സൊദോർ പ്രദേശത്തും ഹന്ദ്വാരയിലുമാണ്ഭീ കരരുടെ താവളം സൈന്യം വളഞ്ഞത്. റെയ്ഡിനിടെ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ച് വെടിവെയ്ക്കുകയായിരുന്നു.

You might also like