TOP NEWS| ചാണകത്തിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ പെയിന്റ്; ബ്രാൻഡ് അംബാസിഡറായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ജയ്പൂരിലെ ഖാദി പ്രകൃതിക് പെയിന്റിന്റെ പുതിയ ഓട്ടോമേറ്റഡ് നിർമാണ യൂണിറ്റ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്തു. ചാണകത്തിൽ നിന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പെയിന്റാണിത്. ഈ പെയിന്റിന്റെ നിർമ്മാണം ഏറ്റെടുക്കാൻ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ പെയിന്റിന്റെ ബ്രാൻഡ് അംബാസഡർ താനാണെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.