TOP NEWS| ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയിതാ; ‘റൂബി റോമൻ’ ഒരു മുന്തിരിക്ക് 35000 രൂപ

0

 

ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരി കഴിച്ചിട്ടുണ്ടോ. ഉണ്ടെന്ന് ആണെന്നാണോ പറയുന്നത്. എന്നാൽ, ഇതിന് കുറച്ച് ലക്ഷങ്ങൾ ചിലവാകും. എന്നാൽ, ലോഡ് കണക്കിന് മുന്തിരികൾക്കല്ല ഒരു ചെറിയ കൂട്ടം മുന്തിരികൾക്കാണ് ലക്ഷങ്ങൾ ചിലവാകുക. 2019ൽ ജപ്പാനിൽ റെക്കോർഡ് വിലയ്ക്ക് ലേലം ചെയ്തതിനാൽ ഈ ഇനത്തെ റോൾസ് റോയ്സ് മുന്തിരി എന്ന് വിളിക്കാം.

റൂബി റോമൻ മുന്തിരിയെന്നാണ് ഇതിന്റെ പേര്. ഇതിന്റെ പ്രത്യേകത കുറഞ്ഞ അസിഡിറ്റി ആണെന്നുള്ളതും പഞ്ചസാരയുടെ അളവ് ഉയർന്നതാണെന്നുമാണ് ഇതിന്റെ പ്രത്യേകത. ചുവന്ന നിറമുള്ള ഈ മുന്തിരിക്ക് ഒരു പിംഗ് പോംഗ് ബോളിന്റെ വലുപ്പമാണ് ഉള്ളത്. വളരെ അപൂർവമായി മാത്രമാണ് ഈ മുന്തിരി കണ്ടു വരുന്നത്. ഇതിലെ ഓരോ മുന്തിരിക്കും ഇരുപതു ഗ്രാമിൽ കൂടുതൽ ഭാരമുണ്ടാകാറുണ്ട്.

You might also like