TOP NEWS| ഇന്ത്യയിൽ നിന്നു കൂടുതൽ പേർ യുഎഇയിലേക്ക്; പ്രത്യേക അനുമതി നേടി കൊച്ചിയിൽ നിന്നു പറന്നത് 146 പേർ

0

 

ദുബായ്• ഇന്ത്യയിൽ നിന്നു കൂടുതൽ പേർ യുഎഇയിലെത്തുന്നതായി റിപ്പോർട്ട്. ഇന്നലെ 146 പേരാണു പ്രത്യേക അനുമതി നേടി കൊച്ചിയിൽ നിന്ന് യുഎഇയിലേയ്ക്ക് പറന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം തങ്ങളുടെ ഫെയ്സ് ബുക്ക് പേജിൽ അറിയിച്ചു. നിലവിൽ തൊഴിൽ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പ്രത്യേക അനുമതി ലഭിച്ച യാത്രക്കാർക്കാണ് പ്രവേശനാനുമതിയുള്ളത്. അനുമതിയ്ക്ക് പുറമെ, അവർ ദുബായ് അധികൃതർ ജൂൺ 19 ന് പുറത്തിറക്കിയ കോവിഡ് പ്രോട്ടോക്കോൾ നിയമങ്ങൾ പാലിച്ചിരിക്കണം. ജൂലൈ മൂന്നാം വാരത്തോടെ, മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന മറ്റ് യാത്രക്കാർക്കും യുഎഇയിലേയ്ക്ക് പോകാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നു കൊച്ചി രാജ്യാന്തര വിമാനത്താവളം അധികൃതർ അറിയിച്ചു

You might also like