TOP NEWS| നഷ്ടപരിഹാരത്തുകയില്‍ ധാരണയായി; സൂയസ് കനാലിൽ വഴിമുടക്കിയ കൂറ്റന്‍ കപ്പൽ ഒടുവിൽ ഈജിപ്ത് വിട്ടു

0

 

സൂയസ് കനാലിൽ ചരക്കുനീക്കം തടഞ്ഞ് ദിവസങ്ങളോളം പ്രതിസന്ധി സൃഷ്ടിച്ച കൂറ്റന്‍ കപ്പല്‍ എംവി എവർ ഗിവൺ ഒടുവിൽ ഈജിപ്ത് വിട്ടു. ഈജിപ്ത് ഭരണകൂടവും ജപ്പാനിലെ കപ്പൽ ഉടമകളും തമ്മിലുണ്ടാക്കിയ നഷ്ടപരിഹാര കരാറിനെത്തുടർന്നാണ് ഒടുവിൽ കപ്പൽ മോചനത്തിന് വഴിയൊരുങ്ങിയത്. സംഭവത്തിനുശേഷം ഈജിപ്ഷ്യൻ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു കപ്പൽ.

You might also like