TOP NEWS| യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ നീക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ

0

 

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ നീക്കാൻ അടിയന്തര നടപടി വേണമെന്ന്​ യു.എ.ഇയിലെ​ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ. മന്ത്രിയും ദുബൈ എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം അൽ ഹാഷ്മിയുമായി നടത്തിയ ചർച്ചയിലാണ്​ ഇക്കാര്യം മുന്നോട്ടുവെച്ചത്​. വാക്​സിനെടുത്ത ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നടപടി​ വേണമെന്നും​ ഇന്ത്യയിലെയും യു.എ.ഇയിലെയും വാക്​സിനുകൾക്ക്​ പരസ്​പരം അനുമതി നൽകുന്നതിനെ കുറിച്ചും ചർച്ച നടന്നു. അതിനിടെ, ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ പ്രവർത്തകർ യു.എ.ഇയിൽ തിരിച്ചെത്തി തുടങ്ങി.

You might also like