ഖത്തറിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

0

ദോഹ | ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 12 മുതലാണ് പുതുക്കിയ യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാവുക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ ഇളവുകള്‍. ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങും. ഇത് സംബന്ധമായ വിമാന കമ്ബനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിച്ച അറിയിപ്പിന്റെ കോപ്പി ഖത്തര്‍ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തിരിച്ചും രോഗപ്രതിരോധം കൈവരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. ഇന്ത്യയെ റെഡ് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ യെല്ലോ കാറ്റഗറിയിലാണ്.

You might also like