TOP NEWS| യുഎഇയിൽ വാക്‌സിനെടുക്കാത്തവര്‍ക്ക് സർക്കാർ ഓഫിസുകളിൽ വിലക്ക്

0

 

യുഎഇയിലെ മുഴുവൻ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാരിനുകീഴിലെ മുഴുവൻ സ്ഥാപനങ്ങൾക്കും കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. വാക്‌സിനെടുക്കാതെ ഉപഭോക്താക്കളായാലും സന്ദർശകരായാലും പുറംജോലി കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ ജീവനക്കാരായാലും പ്രവേശനം അനുവദിക്കില്ല. സർക്കാർ ഓഫിസിലേക്ക് വരുന്നവർ യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം. അല്ലാത്തവർ 48 മണിക്കൂറിനകം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആയിരിക്കണം.

You might also like