BREAKING// ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ വൻ തീപിടിത്തം; 52 പേർ വെന്തു മരിച്ചു; ഒട്ടേറെ പേരെ കാണാതായി

0

 

BREAKING// ബംഗ്ലാദേശിൽ ജ്യൂസ് ഫാക്ടറിയിൽ വൻ തീപിടിത്തം; 52 പേർ വെന്തു മരിച്ചു; ഒട്ടേറെ പേരെ കാണാതായി

ധാക്ക: ബംഗ്ലദേശിലെ രൂപ്ഗഞ്ചിലെ ആറു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. 52 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചതെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. രക്ഷപ്പെടുന്നതിനായി ചിലർ കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതായും റിപ്പോർട്ടുണ്ട്.

ജ്യൂസ് ഫാക്ടറിയിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. താഴത്തെ നിലയിലുണ്ടായ അഗ്നിബാധ രാസവസ്തുക്കളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും സാന്നിധ്യത്തിൽ വേഗം പടർന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. പതിനെട്ടോളം അഗ്നിശമന സേന യൂണിറ്റുകളാണ് ഫാക്ടറിയിലെ തീയണയ്ക്കാനായി എത്തിയത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ബന്ധുക്കളും മറ്റുള്ളവരും അവർക്കായി തിരച്ചിൽ നടത്തുകയാണ്.

You might also like