TOP NEWS| കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; 13 വരെ കടലില്‍ പോകരുത്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്‍റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിന്ന് ജൂലൈ 13 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിര്‍ദേശം നല്‍കി.