വാരാന്ത്യ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗൺ ഇളവുകൾ ഇന്നുമുതൽ തുടരും.

0

തിരുവനന്തപുരം∙ വാരാന്ത്യ ലോക്ഡൗണിനു ശേഷം സംസ്ഥാനത്തു ലോക‍്ഡൗൺ ഇളവുകൾ ഇന്നുമുതൽ തുടരും. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) പ്രകാരം തദ്ദേശ‍മേഖലകളെ എ,ബി,സി,ഡി എന്നിങ്ങനെ പുനർനിർണയിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു മാറ്റമില്ല. ‘എ’ വിഭാഗത്തിൽ സാധാരണ പ്രവർത്തനം, ‘ബി’യ‍ിൽ ഭാഗിക ലോക്ഡൗൺ, ‘സി’യി‍ൽ ലോക്ഡൗൺ, ‘ഡി’ വിഭാഗത്തിൽ ട്രിപ്പിൾ ലോക്ഡൗൺ എന്നിങ്ങനെയാണ് ഏ‍ർപ്പെടുത്തിയിരിക്കുന്നത്.

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. കെഎസ്ആർടിസി ദീർഘദൂര സർവീസുകളും സ്വകാര്യ ബസ് സർവീസുകളും പുനരാ‍രംഭിക്കും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കു പ്രവേശനമില്ല. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ്.

ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകളും നിയന്ത്രണങ്ങളും

∙ എ, ബി മേഖലകളിലെ സർക്കാർ ഓഫിസുകളിൽ 100%  ജീവനക്കാരുമായി പ്രവർത്തനം, സി വിഭാഗത്തിൽ 50% മാത്രം.

∙ എ, ബി വിഭാഗങ്ങളിലെ ഹോട്ടൽ, റസ്റ്റ‍റന്റ് എന്നിവിടങ്ങളിൽ ഹോം‍ ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ പ്രവർത്തനം രാത്രി 9.30 വരെ.

∙ എ, ബി വിഭാഗങ്ങളിലെ ഇൻഡോർ സ്പോർട്സ്, ജിംനേഷ്യങ്ങൾ എന്നിവ എസി ഉപയോഗിക്കാതെ ഒരു സമയം 20 പേർ മാത്രം വച്ച് പ്രവർത്തിക്കാം.

∙ വിനോദസഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾ തുറക്കാം.

You might also like