TOP NEWS| യു.പി മാതൃകയില്‍ ജനസംഖ്യാ നിയന്ത്രണനിയമം കൊണ്ടുവരാനുള്ള നീക്കവുമായി ഗുജറാത്ത്

0

 

ഉത്തര്‍പ്രദേശ് മാതൃകയില്‍ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറും നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇറക്കിയ നിയമത്തിന്റെ ഗുണവും ദോഷവും ഗുജാറാത്ത് സര്‍ക്കാറും പരിശോധിക്കാന്‍ തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വിദഗ്ധരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും സര്‍ക്കാറിലെ ചില കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച പ്രതികരണം തേടുവാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

You might also like