TOP NEWS| ലോകത്തെ ഏറ്റവും വിലകൂടിയ ബര്‍ഗര്‍; വില നാല് ലക്ഷം രൂപ
ബര്‍ഗര്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഒരു ബര്‍ഗര്‍ കഴിക്കണമെങ്കില്‍ നമ്മുടെ നാട്ടില്‍ 50 രൂപയോ 100 രൂപയോ ചെലവാക്കിയാല്‍ മതി. ഇതില്‍ നിന്ന് വ്യത്യസ്തമായി വില കൂടിയ ബര്‍ഗറുകളും ലോകത്ത് പലയിടത്തും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കണക്കുകളെല്ലാം പിന്നിലാക്കിയിരിക്കുകയാണ് ഗോള്‍ഡന്‍ ബോയ് എന്ന ഡച്ച് ബര്‍ഗര്‍.
നെതര്‍ലാന്‍ഡ്‌സിലെ ഡി ഡാള്‍ട്ടന്‍സ് ഡൈനര്‍ എന്ന ഭക്ഷണശാലയില്‍ വില്‍ക്കുന്ന ഈ ബര്‍ഗറിന്റെ വില 5000 പൗണ്ട് (ഏകദേശം 4,41, 305 രൂപ) ആണ്. റോബര്‍ട്ട് ജാന്‍ ഡി വീന്‍ എന്ന ഷെഫ് ആണ് ഈ ബര്‍ഗര്‍ തയ്യാറാക്കിയത്.