TOP NEWS| ഡല്‍ഹിയില്‍ ദേവാലയം പൊളിച്ച സംഭവം; ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

0

 

ഡൽഹിയിലെ ദേവാലയം തകർത്തത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരാധനാലയത്തെ പ്രാർഥനയ്ക്കുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ, പള്ളി പൂർണമായും ഇടിച്ചുനിരത്തിയെന്ന തരത്തിലുള്ള വാർത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്താണ് ചെയ്യാൻ കഴിയുകയെന്നത് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവർക്ക് ആ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

You might also like